മീനങ്ങാടി : സണ്ടേസ്കൂൾ മലബാർ ഭദ്രാസന അധ്യാപക സംഗമം ഏപ്രിൽ പന്ത്രണ്ടിന് ഞായറാഴ്ച മീനങ്ങാടി സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തപ്പെടും.സംഗമം മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്‌തേഫാനോസ് ഉദ്ഘാടനം ചെയ്യും.വയനാട് നീലഗിരി ജില്ലകളിൽ നിന്നായി അഞ്ഞൂറോളം അധ്യാപകർ സംഗമത്തിൽ പങ്കെടുക്കും.സംഗമത്തോടനുബന്ധിച്ച് കത്തീഡ്രൽ വികാരി ഫാ.ബിജു മോൻ കാർലോട്ടു കുന്നേൽ പതാക ഉയർത്തും.ഞായറാഴ്ച രാവിലെ കൽപ്പറ്റ മീരാ ഐ കെയറുമായി സഹകരിച്ച് സൗജന്യ നേതൃ പരിശോധന ക്യാമ്പ് നടത്തപ്പെടും.പന്ത്രണ്ട് മണിക്ക് അധ്യാപക മൽസരം നടത്തപ്പെടും.രണ്ട് മണിക്ക് സംഗമം നടക്കും.ഒരുക്കങ്ങൾ പൂർത്തിയായതായി വൈസ് പ്രസിഡണ്ട് ഫാ.ബേബി പൗലോസ് ഓലിക്കൽ,ഡയറക്ടർ അനിൽ ജേക്കബ്ബ്,സെക്രട്ടറി ജോൺ ബേബി അറിയിച്ചു.
ഭദ്രാസന സെക്രട്ടറി ഫാ.ബേസിൽ കരനിലത്ത് വൈദീക സെക്രട്ടറി ഫാ.മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി,അസാഷിയേഷൻ സെക്രട്ടറി ടി.വി സജിഷ്,കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഈപി ബേബി,പി.എം രാജു,ഫാ.റെജി പോൾ,ഫാ.സോജൻ വാണാക്കടിയിൽ,ഫാ.എൽദോ ലീലാ ഭവനം, ഇൻസ്പക്റ്റർ എൽദോ ജോസ്,സെക്രട്ടറി ജിനു സ്‌കറിയ,ഭദ്രാസന ജോയിൻ്റ് സെക്രട്ടറി ബേബി വാളാങ്കോട്ട്,ട്രസ്റ്റി ടി.കെ തോമസ് സെക്രട്ടറി വി.എം സാബു,ജോയിൻ്റ് ട്രസ്റ്റി ജിതിൻ കാരുകുഴി പ്രസംഗിക്കും സംഗമത്തോടനു ന്ധിച്ച്ച്ച് ഭദ്രാസന അസോഷിയേഷൻ റാങ്ക് ജേതാക്കൾ,35 വർഷം പൂർത്തീകരിച്ച അധ്യാപകർ എന്നിവരെ അനുമോദിക്കും.മികച്ച സണ്ടേസ്കൂളുകളെയും നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സണ്ടേസ്കൂളുകളെയും ആദരിക്കും
