കൽപ്പറ്റ : മലയാളിക്ക് വിഷുക്കണിയും വിഷു സദ്യയുമൊരുക്കാൻ ഗുണമേന്മയുള്ള കാർഷികോൽപ്പന്നങ്ങളുമായി ഇക്കുറിയും കുടുംബശ്രീയുടെ വിഷുച്ചന്തകൾ ഒരുങ്ങി.മിതമായ വിലയിൽ വിഷരഹിത പച്ചക്കറികളും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യം.ജില്ലാ തലത്തിൽ 10ന് വിഷുച്ചന്തകൾ ആരംഭിച്ചു.ജില്ലാതലത്തിൽ അഞ്ചു ദിവസവും സിഡിഎസുതലത്തിൽ മൂന്നു ദിവസവും ചന്തകൾ ഉണ്ടാകും.കുടുംബശ്രീയുടെ കീഴിലെ വനിതാ കർഷക സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ,ചിരട്ട മുള ഉൽപന്നങ്ങൾ,പലഹാരങ്ങൾ,സൂക്ഷ്മസംരംഭകർ ഉൽപ്പാദിപ്പിക്കുന്ന വിവിധ ധാന്യപ്പൊടികൾ, കറിപ്പൊടികൾ,ചമ്മന്തിപ്പൊടികൾ, അച്ചാറുകൾ,ചിപ്സ്,ശർക്കരവരട്ടി,എന്നിവയും ലഭിക്കും.
