പനമരം : ഹജ്ജ് കർമ്മം എളിമയും സഹോദരത്വവും സ്നേഹവും വളർത്തുന്ന മഹത്തായ ആരാധനയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വയനാട് ജില്ലാ പ്രസിഡന്റ് ശൈഖുനാ പി. ഹസൻ മുസ്ലിയാർ പറഞ്ഞു.പനമരം ബദ്റുൽ ഹുദയിൽ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജാവും പ്രജകളും,സമ്പന്നരും ദരിദ്രരും ഒരേ വേഷത്തിൽ ഒരുമിച്ച് താമസിക്കുകയും ഒരേ രീതിയിൽ കർമ്മങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന ഹജ്ജ്,സമൂഹത്തിൽ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പി.ഉസ്മാൻ മൗലവി അധ്യക്ഷത വഹിച്ചു.മർക്കസ് മുദറിസ് സയ്യിദ് ജസീൽ ഷാമിൽ ഇർഫാനി,എം.ഇ. അബ്ദുൽ ഗഫൂർ സഖാഫി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.പി.കെ.ഇബ്രാഹിം സഖാഫി സ്വാഗതവും നൗഫൽ അഹ്സനി നന്ദിയും രേഖപ്പെടുത്തി.
