മാറ്റത്തിനായി കൽപ്പറ്റയിൽ എൻ.ഹംസയുടെ വാഹന ജാഥ പ്രയാണം ആരംഭിച്ചു

മാറ്റത്തിനായി കൽപ്പറ്റയിൽ എൻ.ഹംസയുടെ വാഹന ജാഥ പ്രയാണം ആരംഭിച്ചു

കൽപ്പറ്റ : ഏപ്രിൽ 09 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ. ഹംസയുടെ വിജയത്തിനായി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന ജാഥക്ക് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തും.
കരണിയിൽ വെച്ച് നടന്ന പരിപാടി ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ യൂസുഫ്,ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്,ജില്ലാ ട്രഷറർ സുബൈർ കെ പി,ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാൻ,അഡ്വ:കെ എ അയ്യൂബ് തുടങ്ങിയവർ പങ്കെടുത്തു.ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ്,റഫീഖ് ബട്ട്‌,കരീം,ജാഫർ,റസാഖ് തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.മണ്ഡലത്തിൽ മാറ്റത്തിനായുള്ള ശക്തമായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വാഹന ജാഥ നിർണായക പങ്ക് വഹിക്കുമെന്ന് നേതാക്കൾ പറഞ്ഞു.മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജാഥ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി ഏപ്രിൽ 06 ന് വൈകുന്നേരം കുപ്പാടിത്തറയിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *