മാനന്തവാടി:വെൽഫെയർ പാർട്ടി കൺവെൻഷനിൽ എൽഡിഎഫ്-ബിജെപി ധാരണ ആരോപണം

മാനന്തവാടി:വെൽഫെയർ പാർട്ടി കൺവെൻഷനിൽ എൽഡിഎഫ്-ബിജെപി ധാരണ ആരോപണം

മാനന്തവാടി : എൽഡിഎഫിന് തുടർഭരണം അനിവാര്യമാണെന്ന നിലപാടിലാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും,കോൺഗ്രസ് പരാജയപ്പെടണമെന്ന് എൽഡിഎഫും ബിജെപിയും പരസ്പര ധാരണയിലെത്തിയിട്ടുണ്ടെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി അബ്ദുൽ നാസർ കീഴുപറമ്പ് ആരോപിച്ചു.വെൽഫെയർ പാർട്ടി മാനന്തവാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സെൻകുമാർ അടക്കമുള്ളവർ ഇതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം കേരള പോലീസ് ആരോപണ വിധേയരായിരുന്നുവെന്നും,നിഷ്പക്ഷമായ പ്രവർത്തനം ഉണ്ടായിരുന്നില്ലെന്നും,സംഘപരിവാർ താൽപര്യങ്ങൾ സംരക്ഷിക്കപ്പെട്ട കാലമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണകാലമെന്നും അദ്ദേഹം ആരോപിച്ചു.

മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി യുഡിഎഫിനെ പിന്തുണക്കാനാണ് വെൽഫെയർ പാർട്ടി തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ടി.ഖാലിദ് അധ്യക്ഷത വഹിച്ചു.യുഡിഎഫ് മാനന്തവാടി നിയോജകമണ്ഡലം സ്ഥാനാർത്ഥി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിച്ചു.രാജ്യത്ത് സഹോദരത്വം നിലനിൽക്കാൻ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.തുടർന്ന് സ്ഥാനാർത്ഥിക്ക് ഹാരാർപ്പണം നൽകി സ്വീകരണം നൽകി.വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സെയ്ത് കുടുവ,ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിം അമ്പലവയൽ,യുഡിഎഫ് നിയോജകമണ്ഡലം ജനറൽ കൺവീനർ എൻ.കെ.വർഗീസ് എന്നിവർ സംസാരിച്ചു.കെ.എം.റഫീഖ് സ്വാഗതവും ഉസ്മാൻ വി നന്ദിയും പറഞ്ഞു.മുൻസിപ്പൽ കൗൺസിലർ സി. കുഞ്ഞബ്ദുള്ള അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *