ആരാധനകളിലൂടെ സാമൂഹ്യ നവോത്ഥാനം സാധ്യമാക്കാനാവണം

ആരാധനകളിലൂടെ സാമൂഹ്യ നവോത്ഥാനം സാധ്യമാക്കാനാവണം

സുൽത്താൻ ബത്തേരി : വ്രതാനുഷ്ഠാനം ഉൾപ്പെടെ ആരാധനാ കർമ്മങ്ങളിലൂടെ വ്യക്തിവിശുദ്ധിയും സാമൂഹ്യ നവോത്ഥാനവും സാധ്യമാക്കാൻ ആവണമെന്ന് സലീം മമ്പാട് ഉദ്ബോധിപ്പിച്ചു. ആത്മവിശുദ്ധി ജീവിതത്തിൽ നിലനിർത്തിക്കൊണ്ട് സമൂഹ നിർമ്മിതിക്കായി പ്രയത്നിക്കാൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്.റമദാനും ഈദുമെല്ലാം വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്ന സുന്ദര സുദിനങ്ങളാണ്.നാടിനും സമൂഹത്തിനും വേണ്ടി ത്യജിക്കുവാനും സഹിക്കുവാനും തയ്യാറാണെന്ന് റമദാനിലൂടെ വിശ്വാസികൾ പ്രഖ്യാപിക്കുകയായിരുന്നു.

റമദാനിൻ്റെ പരിസമാപ്തിയിലുള്ള ഈദുൽ ഫിത്വർ വിശുദ്ധ വേദാഗ്രന്ഥത്തിൻ്റെ ആദർശ പ്രഖ്യാപനം കൂടിയാണ്.സുൽത്താൻ ബത്തേരി WMO സ്കൂൾ ഗ്രൗണ്ടിൽ നടന്ന സംയുക്ത ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി ഖുതുബ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.സംയുക്ത ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഈദ് നമസ്കാരത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *