കൽപ്പറ്റ : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ യു.ഡി.എഫ് ചരിത്ര ഭൂരിപക്ഷം നേടുമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.കെ അഹമ്മദ് ഹാജി.ജനദ്രോഹ സർക്കാറിനെ താഴെയിറക്കി പടിയടച്ചു പിണ്ഡം വെക്കാനുള്ള കേരള ജനതയുടെ പൊതു ബോധത്തിന്റെ ബഹിർസ്ഫുരണം കൽപ്പറ്റയിലും ഉണ്ടാകും.ടി സിദ്ദിഖ് എംഎൽഎ കഴിഞ്ഞ അഞ്ചു വർഷങ്ങളായി കൽപ്പറ്റ നിയോജക മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും ജനകീയഇടപെടലുകളും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൽപ്പറ്റയിൽ നടന്ന യു.ഡി.എഫ് നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.നാളെ (ചൊവ്വാഴ്ച) വൈകുന്നേരം 4 മണിക്ക് കൽപ്പറ്റയിൽ റോഡ് ഷോ സംഘടിപ്പിക്കും.
22ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും.23,24,25 തീയതികളിലായി പഞ്ചായത്ത് തല തിരഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിക്കും.ബൂത്ത് തല കൺവെൻഷനുകൾ ഉൾപ്പെടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ മുഴുവൻ നേതാക്കളും സഹപ്രവർത്തകരും രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ സലിം മേമന അധ്യക്ഷനായിരുന്നു. ഡി.സി.സി പ്രസിഡണ്ട് ടി ജെ ഐസക്,പി പി ആലി,പി ടി ഗോപാലക്കുറുപ്പ്,എച്ച് ബി പ്രദീപൻ മാസ്റ്റർ,ടി ഹംസ,കെ വി പോക്കർ ഹാജി, റസാഖ് കൽപ്പറ്റ,ബി സുരേഷ് ബാബു,സി മൊയ്തീൻകുട്ടി, പോൾസൺ കൂവക്കൽ,എം എ ജോസഫ്,യഹിയഖാൻ തലക്കൽ, കെ കെ ഹനീഫ,ഹാരിസ് കണ്ടിയൻ,സി.ജയപ്രസാദ്,പി കെ അബ്ദുറഹ്മാൻ,ബിനു തോമസ്,മാണി ഫ്രാൻസിസ്, കടവൻ ഹംസ,വിജയമ്മ ടീച്ചർ,ശോഭന കുമാരി,പി വിനോദ് കുമാർ,മോയിൻ കടവൻ,സി ഇ ഹാരിസ്, അലവി വടക്കേതിൽ തുടങ്ങിയവർ സംസാരിച്ചു.
