സ്മാർട്ട് ഹെൽത്ത് ചെക്കപ്പ് കിയോസ്ക്:ആരോഗ്യരംഗത്ത് നവീന മുന്നേറ്റവുമായി മെക്കാനോവെബ്

സ്മാർട്ട് ഹെൽത്ത് ചെക്കപ്പ് കിയോസ്ക്:ആരോഗ്യരംഗത്ത് നവീന മുന്നേറ്റവുമായി മെക്കാനോവെബ്

കോഴിക്കോട് : ആശുപത്രികളിലെ പ്രാഥമിക ആരോഗ്യ പരിശോധനാ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന സ്മാർട്ട് ഹെൽത്ത് ചെക്കപ്പ് കിയോസ്ക് അവതരിപ്പിച്ച് ശ്രദ്ധ നേടുകയാണ് Mechanoweb. ഈ സംരംഭത്തിന് നേതൃത്വം നൽകിയിരിക്കുന്നത് യുവ നവോത്ഥാന സംരംഭകനായ Sharon Jose ആണ്. സാങ്കേതിക വികസനത്തിൽ Botz Engineering Pvt. Ltd.
സഹകരിച്ചിരിക്കുകയാണ്.ഈ ആശയത്തിന് പ്രചോദനമായത് ഡോ.ഷിജിൻ ജോൺ ആളൂർ ആണ്.ഡോക്ടറെ കാണുന്നതിന് മുമ്പ് രോഗികൾക്ക് സ്വയം അടിസ്ഥാന പരിശോധനകൾ നടത്താൻ കഴിയുന്ന രീതിയിലാണ് ഈ കിയോസ്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഉയരം,ഭാരം,BMI,ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ അളവ് (SpO₂),ശരീര താപനില എന്നിവ യന്ത്രം സ്വയം അളക്കുകയും ഫലങ്ങൾ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്യും.ഇതോടൊപ്പം,രോഗിയുടെ OP ടിക്കറ്റിൽ തന്നെ ഫലങ്ങൾ പ്രിന്റ് ചെയ്ത് നൽകുന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

ആശുപത്രികളിലെ തിരക്കും കാത്തിരിപ്പുസമയവും കുറയ്ക്കുക,പ്രാഥമിക പരിശോധനകൾ ഡിജിറ്റൽ രീതിയിൽ ഏകോപിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ആശയം മുന്നോട്ടുവച്ചത് മുൻ വൈത്തിരി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടും ഇപ്പോൾ ആരോഗ്യ വകുപ്പ് അസി:ഡയറക്ടറും ആയ ഡോ.ഷിജിൻ ജോൺ ആളൂർ ആണ്.അതിനെ സാങ്കേതികമായി യാഥാർത്ഥ്യമാക്കിയത് Sharon Jose കുഴിവേലിൽ ‘ ചേരിയൻ കൊല്ലി. നേതൃത്വം നൽകിയ Mechanoweb ടീമും, അനൂപ് മാത്യു നേതൃത്വം നൽകുന്ന Botz Engineering Pvt. Ltd.- ചേർന്നാണ്.ഇപ്പോൾ ഈ കിയോസ്ക് പരീക്ഷണാടിസ്ഥാനത്തിൽ ആശുപത്രി സാഹചര്യങ്ങളിൽ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തുകയാണ്.ഭാവിയിൽ രക്തസമ്മർദ്ദം (BP),രക്തത്തിലെ പഞ്ചസാര നില, ശ്വാസോച്ഛ്വാസ നിരക്ക് എന്നിവ കൂടി ഉൾപ്പെടുത്തി കൂടുതൽ സമഗ്രമായ ആരോഗ്യ പരിശോധനാ സംവിധാനമാക്കാനുള്ള പദ്ധതിയും സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.യനാട്ടിൽ നിന്നുള്ള ഈ സംയുക്ത സംരംഭം ആരോഗ്യ സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ രംഗം.

Leave a Reply

Your email address will not be published. Required fields are marked *