ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നിട്ടില്ല,ദീപക് നിരപരാധി,മൊത്തം ഏഴ് വീഡിയോകൾ, ഷിംജിതയുടേത് വ്യാജ ആരോപണം – റിമാൻഡ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബസ്സിൽ വെച്ച് ലൈംഗികാതിക്രമം നടന്നിട്ടില്ല,ദീപക് നിരപരാധി,മൊത്തം ഏഴ് വീഡിയോകൾ, ഷിംജിതയുടേത് വ്യാജ ആരോപണം – റിമാൻഡ് റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോഴിക്കോട് : ബസ്സിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്.മരിച്ച ദീപക് നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന പോലീസ് റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു.

റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ :

• ദീപക് നിരപരാധി : ബസ്സിൽ വെച്ച് ദീപക് യാതൊരു വിധത്തിലുള്ള ലൈംഗികാതിക്രമമോ ശല്യമോ നടത്തിയിട്ടില്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.ബസ്സിലെ സിസിടിവി ദൃശ്യങ്ങളും മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും മൊഴികളും പരിശോധിച്ച ശേഷമാണ് പോലീസ് ഈ നിഗമനത്തിലെത്തിയത്.ദീപക് ബസ്സിൽ സ്വാഭാവികമായി നിൽക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.

• വ്യാജ ആരോപണം : ഷിംജിത എന്ന യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഉന്നയിച്ച ആരോപണം പൂർണ്ണമായും വ്യാജമാണെന്ന് പോലീസ് കണ്ടെത്തി.ദീപക്കിനെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ വീഡിയോ പ്രചരിപ്പിച്ചത്.

• ആത്മഹത്യയിലേക്ക് നയിച്ചത് : വ്യാജമായ ആരോപണവും അതിനെ തുടർന്ന് സോഷ്യൽ മീഡിയയിലുണ്ടായ വ്യാപകമായ പ്രചരണവും ദീപക്കിനെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. ഈ അപമാനം താങ്ങാനാവാതെയാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.വ്യാജ ആരോപണം ഉന്നയിച്ച് യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കുറ്റത്തിന് ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇവരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *