മുത്തങ്ങ : എടത്തറക്ക് സമീപം നിയന്ത്രണം വിട്ട കാർ മറി ഞ്ഞ് അഞ്ചുപേർക്ക് പരിക്ക്.കോഴിക്കോട് സ്വദേശികൾ ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ 10.30ഓടെയാണ് അപകടം.കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോവു കയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവേ നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു.പരിക്കേറ്റവരെ സുൽ ത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.