ലൂയിസ് മൗണ്ട് ആശുപത്രിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമാകുന്നു

ലൂയിസ് മൗണ്ട് ആശുപത്രിയിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിക്ക് തുടക്കമാകുന്നു

കല്പറ്റ : ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തെ പ്രതിരോധിക്കാനും ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്താനുമായി സംഘടിപ്പിച്ചിരിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ വാരാഘോഷ പരിപാടിയുടെ ഉദ്ഘാടനം ജൂൺ 23ന് രാവിലെ 10 മണിക്ക് വിൻസെൻഷ്യൻ സിസ്റ്റർസ് മദർ ജനറൽ സിസ്റ്റർ ഫിലോയും ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജോബി മുക്കാട്ടുകാവുങ്കലും ചേർന്ന് നിർവഹിക്കും.ലഹരി വിരുദ്ധ ബോധവത്ക്കരണം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ ആഴത്തിൽ ജനമനസുകളിൽ എത്തിക്കുന്നതിനായി ലൂയിസ് മൗണ്ട് ആശുപത്രിയിൽ ഓഡിയോ-വിഷ്വൽ റോബോട്ടിക് ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നു.

വിദ്യാർത്ഥികൾക്കായുള്ള ബോധവത്ക്കരണ ക്ലാസുകൾ, “Say No to Drugs” മുദ്രാവാക്യവുമായി റാലികൾ, രക്ഷിതാക്കൾക്കായുള്ള സെഷനുകൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും. പൊതുജന ബോധവത്ക്കരണ പരിപാടികളായുള്ള റാലികളും, ഓപ്പൺ ഫോറം ചർച്ചകളും, ലഹരി ഉപയോഗത്തെ പറ്റിയുള്ള പോസ്റ്റർ പ്രദർശനങ്ങളും നടക്കും. ആരോഗ്യമുള്ള സമൂഹം രൂപപ്പെടുത്താൻ എല്ലാ വിഭാഗക്കാർക്കും പങ്കാളികളാകേണ്ടതിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചാണ് ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.പ്രതിരോധം, ചികിത്സ, പുനരധിവാസം എന്നിവ നടക്കുമ്പോൾ മാത്രമേ ലഹരി ഉപയോഗം തടയാൻ കഴിയൂവെന്ന സന്ദേശവുമായാണ് ആശുപത്രിയുടെ ഈ സംരംഭം.ലഹരി വിരുദ്ധ ദിനാചരണത്തിന് മുന്നോടിയായി നടക്കുന്ന പരിപാടികൾ ജൂൺ 26 വരെ തുടരും.

Leave a Reply

Your email address will not be published. Required fields are marked *