ഹൈദരാബാദ്: അസൈന്‍മെന്റ് തിര്‍ക്കാത്തതിന് മുന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തല്ലിയ അദ്ധ്യാപകനെ പൊലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്കൂളിലെ അദ്ധ്യാപകനായ ശങ്കറിനെയാണ് ഇബ്രാഹിംപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. അസൈന്‍മെന്റ് പൂര്‍ത്തിയാക്കിയില്ല എന്ന കാരണത്തിന് തടി കെണ്ടുള്ള സ്കെയില്‍ വച്ച്‌ ഒന്‍പത് വയസുകാരനെ അദ്ധ്യാപകന്‍ തല്ലുകയായിരുന്നുവെന്ന് ഇബ്രാഹിംപട്ടണം പൊലീസ് സബ് ഇന്‍സ്പെക്ടര്‍ മോഹന്‍ പറഞ്ഞു.

ചെറിയ പരിക്കുകളോടെ അശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയെ ഡിസ്ച്ചാര്‍ജ് ചെയ്തു. അദ്ധ്യാപകന്‍ തല്ലിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

*