• admin

  • January 25 , 2021

കൊച്ചി : സുരേഷ് ഗോപി നായകനായെത്തുന്ന ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എട്ടു വയസുള്ള ഇരട്ടക്കുട്ടികളേയും 11, 14 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും 4-5 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയുമാണ് വേണ്ടത്. കാസ്റ്റിംഗ് കോളിന്റെ വിശദാംശങ്ങള്‍ സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ 250-ാമത്തെ ചിത്രമാണ് ഒറ്റക്കൊമ്ബന്‍. ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് മാത്യു തോമസാണ്. 25 കോടിയിലേറെ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഷിബിന്‍ ഫ്രാന്‍സാണ് ഒറ്റക്കൊമ്ബന്റെ തിരക്കഥ ഒരുക്കുന്നത്. അറ്റാക്ക് ടു ഡിഫന്‍ഡ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. പുലിമുരുകന് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഷാജികുമാറാണ് ഒറ്റക്കൊമ്ബനും ക്യാമറ ഒരുക്കുന്നത്