തലയെടുപ്പോടെ വിഴിഞ്ഞം;ചരിത്രം കുറിക്കാൻ എംഎസ്സി ലൂസിയാന എത്തുന്നു

തലയെടുപ്പോടെ വിഴിഞ്ഞം;ചരിത്രം കുറിക്കാൻ എംഎസ്സി ലൂസിയാന എത്തുന്നു

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഇന്ന് ആയിരം തൊടും.വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്ത 1 കപ്പലുകളുടെ എണ്ണം ഇന്ന് ആയിരത്തിലെത്തും.എംഎസ്‌സിയുടെ മദർഷിപ്പ് ലൂസിയാന ഇന്ന് വൈകീട്ടോടെ ചരിത്രം കുറിച്ച് ബെർത്ത് ചെയ്യും.2024 ജൂൺ 11നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്.മെഴ്സിന്റെ സാൻഫെർണാണ്ടോ വിഴിഞ്ഞം തുറമുഖത്തിൽ നങ്കൂരമിട്ടിട്ട് ഇന്ന് 713 ദിവസം തികയുകയാണ്.വിഴിഞ്ഞത്തെത്തുന്ന ഒന്നാമത്തെ കപ്പലായിരുന്നു മെസ്‌കിൻ്റെ സാൻഫെർണാണ്ടോ.മെഡിറ്റനേറിയൻ ഷിപ്പിംഗ് കമ്പനിയുടെ എംഎസ്സി ലൂസിയാന പുറംകടലിലുണ്ട്.ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ കപ്പൽ വിഴിഞ്ഞത്ത് ബർത്ത് ചെയ്യും.ദക്ഷിണേന്ത്യൻ തുറമുഖങ്ങളിൽ ചരക്ക് നീക്കത്തിൽ ഒന്നാം സ്ഥാനത്താണ് വിഴിഞ്ഞം തുറമുഖം.ഇതുവരെ ഇന്ത്യൻ തീരത്തടുക്കാത്ത വമ്പത്തി കപ്പലുകളെല്ലാം വിഴിഞ്ഞെത്തി.വമ്പത്തികളിലെ വമ്പത്തി ഐറീന വിഴിഞ്ഞം തൊട്ടിട്ട് ഒരു വർഷം കഴിഞ്ഞു.റോഡ് മാർഗമുള്ള ചരക്ക് നീക്കവും ഉടൻ തുടങ്ങും. തുറമുഖത്തെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *