ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക:കെ.എസ്.ടി എ

ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക:കെ.എസ്.ടി എ

കൽപ്പറ്റ: കഴിഞ്ഞ അഞ്ച് ദിവസങ്ങളായി ഗോത്രബന്ധു അധ്യാപകരുടെ നേതൃത്വത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷന് മുന്നിൽ നടന്നു വരുന്ന നിരാഹാര സത്യാഗ്രഹത്തിന് കെഎസ്ടിഎ യുടെ നേനേതൃത്വത്തിൽ അഭിവാദ്യമർപ്പിച്ച് പ്രകടനം നടത്തി.
കെ.എസ് ടി എ സംസ്ഥാന സെക്രട്ടറി പി.ജെ.ബിനേഷ് സമര സഖാക്കൾക്ക് അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.ഗോത്രബന്ധു അധ്യാപകരെ പുനർനിയമിക്കുക,ഒഴിവുള്ള തസ്തികകളിൽ പുതിയ നിയമനം നടത്തുക,ഉയർന്ന പ്രായപരിധി നാൽപത്തിയഞ്ച് വയസ്സാക്കിയത് പുനഃപരിശോധിക്കുക,അധ്യാപക യോഗ്യതയുള്ളവരെ മാത്രം ഗോത്രബന്ധു അധ്യാപകരായി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിരാഹാര സമരo നടക്കുന്നത്.കെ എസ് ടി എ സംസ്ഥാന കമ്മറ്റിയംഗം വി.എ.ദേവകി,ജില്ലാ സെക്രട്ടറി ടി.രാജൻ,ജില്ലാ പ്രസിഡണ്ട് എ ഇ.സതീഷ് ബാബു, ജില്ലാ ട്രഷറർ പി.ബിജു ജില്ലാ വൈസ് പ്രസിഡണ്ട് എം.വി. സമിത എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *