• Lisha Mary

  • April 20 , 2020

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 1553 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 36 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ മരണസംഖ്യ 543 ആയി. രാജ്യത്ത് ഇതുവരെ 17,265പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 14175 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 2547പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4203 ആയി. മണിക്കൂറുകള്‍ക്കിടെ 552 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയര്‍ന്നു. ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, തമിഴ്നാട് എന്നിവിടങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം യഥാക്രമം 2003, 1743, 1478, 1477 എന്നിങ്ങനെയാണ്. മധ്യപ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണം 1400 കടന്നു. ഉത്തര്‍പ്രദേശിലും രോഗബാധിതരുടെ എണ്ണം 1000 കടന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.