• admin

  • October 26 , 2020

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 20 കോവിഡ് മരണവും ഔദ്യോഗികമായി സ്ഥിരീകരിച്ചു. 471 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 53 പേർ ആരോഗ്യ പ്രവർത്തകരാണ്. അതേസമയം 7107 രോഗമുക്തി നേടി.