• admin

  • October 26 , 2020

കൽപ്പറ്റ :   വയനാട് ജില്ലയില്‍ ഇന്ന് (26.10.20) 28 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 107 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവർത്തകൻ ഉള്‍പ്പെടെ 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 6 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 6456 ആയി. 5571 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 843 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 361 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവര്‍ വെള്ളമുണ്ട സ്വദേശികളായ അഞ്ചു പേർ, പനമരം, കൽപ്പറ്റ, പൊഴുതന, അമ്പലവയൽ, വൈത്തിരി രണ്ടു പേർ വീതം, മേപ്പാടി, മൂപ്പൈനാട്, മാനന്തവാടി, ബത്തേരി, മീനങ്ങാടി, പുൽപ്പള്ളി, നൂൽപ്പുഴ സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. പശ്ചിമബംഗാളിൽ നിന്ന് വന്ന 5 വെങ്ങപ്പള്ളി സ്വദേശികളും കർണാടകയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശിയുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി രോഗബാധിതരായത്. 107 പേർക്ക് രോഗമുക്തി കണിയാമ്പറ്റ സ്വദേശികളായ 10 പേർ, മുട്ടിൽ 9 പേർ, എടവക, തിരുനെല്ലി 6 പേർ വീതം, തവിഞ്ഞാൽ 5 പേർ, മാനന്തവാടി 4 പേർ, മേപ്പാടി, പടിഞ്ഞാറത്തറ, തൊണ്ടർനാട് 3 പേർ വീതം, പൊഴുതന, പനമരം, മീനങ്ങാടി, പിണങ്ങോട് 2 പേർ വീതം, നെന്മേനി, ബത്തേരി, നൂൽപ്പുഴ, വെങ്ങപ്പള്ളി, കൽപ്പറ്റ, പുൽപ്പള്ളി, അമ്പലവയൽ സ്വദേശികളായ ഓരോരുത്തര്‍, ഓറിയൻറൽ സി എഫ് എൽ ടി സി യിൽ ചികിത്സയിലായിരുന്ന 15 പേര്‍, കാട്ടിക്കുളം സി എഫ് എൽ ടി സി യിൽ ചികിത്സയിലായിരുന്ന 4 പേര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട്, കണ്ണൂർ സ്വദേശികളായ ഓരോരുത്തര്‍, വീടുകളിൽ ചികിത്സയിലായിരുന്ന 20 പേര്‍ എന്നിവർ രോഗം ഭേദമായി ഡിസ്ചാർജ് ആയി. 527 പേര്‍ പുതുതായി നിരീക്ഷണത്തില്‍ കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.10) പുതുതായി നിരീക്ഷണത്തിലായത് 527 പേരാണ്. 153 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തി ലുള്ളത് 6367 പേര്‍. ഇന്ന് വന്ന 28 പേര്‍ ഉള്‍പ്പെടെ 593 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 241 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 128027 സാമ്പിളുകളില്‍ 125180 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 118724 നെഗറ്റീവും 6456 പോസിറ്റീവുമാണ്.