തൃശ്ശൂർ : ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ വച്ച് തുന്നിച്ചേര്‍ത്ത സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പോലിസ് കേസെടുത്തു. കണിമംഗലം മാളിയേക്കല്‍ ജോസഫ് പോള്‍ നല്കിയ പരാതിയില്‍ ഡോ. പോളി ടി ജോസഫിനെതിരെയാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തത്. മഞ്ഞപ്പിത്തവും പാന്‍ക്രിയാസിലുള്ള തടിപ്പും കാരണമാണ് ജോസഫ് പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. രണ്ടു ശസ്ത്രക്രിയയും നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്കിടെ കത്രിക ശരീരത്തില്‍ മറന്നു വച്ച് തുന്നിച്ചേര്‍ത്തതായാണ് പരാതി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി