• admin

  • April 29 , 2021

: കോവിഡ് വാക്സീന്‍റെ ജി.എസ്.ടി. ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി. നിലവില്‍ 5 ശതമാനം ജി.എസ്.ടി. ആണ് ഈടാക്കുന്നത്. അടുത്ത ജി.എസ്.ടി. കൗണ്‍സിലില്‍ തീരുമാനം ഉണ്ടായേക്കും. നടപടി വാക്സീന്റെ വിലകുറയ്ക്കാനാണ്.  അതേസമയം, രാജ്യത്ത് ഇന്നലെ 3,79,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 3645 പേരുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. അതിനിടെ, പൗരന്മാരോട് ഇന്ത്യ വിടാന്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ നിര്‍ദേശം. സാഹചര്യം അനുകൂലമെങ്കില്‍ എത്രയും വേഗം മടങ്ങിയെത്തണമെന്നും നിർദേശം.