• admin

  • January 18 , 2020

വളാഞ്ചേരി : മലപ്പുറം വളാഞ്ചേരിയില്‍ പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് പിതാവിന്റെ പീഡനത്തിനിരയായത്. കൗണ്‍സിലിങ്ങിനിടെ സ്‌കൂള്‍ അധികൃതരോട് കുട്ടികള്‍ പീഡനവിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടികളുടെ അച്ഛന് 47 വയസ്സുണ്ട്. കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് അമ്മയകുടെ മൊഴിയും രേഖപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ അമ്മയ്ക്കും പങ്കുണ്ടെങ്കില്‍ ഇവര്‍ക്കെതിരെയും കുറ്റം ചുമത്തും