• admin

  • January 26 , 2021

കൽപ്പറ്റ :   വയനാട് ജില്ലയില്‍ ഇന്ന് (26.1.21) 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 264 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും വിദേശത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 22268 ആയി. 18632 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 135 മരണം. നിലവില്‍ 3501 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2728 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികളായ 43 പേർ, വെള്ളമുണ്ട 20 പേർ, മേപ്പാടി 18 പേർ, മാനന്തവാടി 17 പേർ, കണിയാമ്പറ്റ 15 പേർ, പൂതാടി, നെന്മേനി 14 പേർ വീതം, കൽപ്പറ്റ 12 പേർ, പുൽപ്പള്ളി 10 പേർ, കോട്ടത്തറ 9 പേർ, വൈത്തിരി, മൂപ്പൈനാട് 8 പേർ വീതം, മുള്ളൻകൊല്ലി 7 പേർ, നൂൽപ്പുഴ, പടിഞ്ഞാറത്തറ 6 പേർ വീതം, വെങ്ങപ്പള്ളി, മുട്ടിൽ, മീനങ്ങാടി, അമ്പലവയൽ, തവിഞ്ഞാൽ 5 പേർ വീതം, എടവക, പനമരം മൂന്നു പേർ വീതം, തിരുനെല്ലി, പൊഴുതന രണ്ടു പേർ വീതം, തൊണ്ടർനാട് സ്വദേശിയായ ഒരാളുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്. ഷാർജയിൽ നിന്ന് വന്ന മീനങ്ങാടി സ്വദേശി, കർണാടകയിൽ നിന്ന് വന്ന വെള്ളമുണ്ട സ്വദേശി എന്നിവരാണ് വിദേശത്തു നിന്നും ഇതര സംസ്ഥാനത്തു നിന്നും എത്തി രോഗബാധിതരായത്. *264 പേര്‍ക്ക് രോഗമുക്തി* ബത്തേരി സ്വദേശികളായ 6 പേർ, മാനന്തവാടി, കണിയാമ്പറ്റ, പടിഞ്ഞാറത്തറ 4 പേർ വീതം, കൽപ്പറ്റ 3 പേർ, പൂതാടി, തവിഞ്ഞാൽ, വെങ്ങപ്പള്ളി, തരിയോട്, പുൽപ്പള്ളി 2 പേർ വീതം, മേപ്പാടി, അമ്പലവയൽ, മീനങ്ങാടി, വൈത്തിരി, തൊണ്ടർനാട്, മുട്ടിൽ, നെന്മേനി, പനമരം, മൂപ്പൈനാട്, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, ഒരു തമിഴ്നാട് സ്വദേശിയും, വീടുകളിൽ ചികിത്സയിലുള്ള 222 പേരുമാണ് രോഗമുക്തരായത്. *593 പേര്‍ പുതുതായി നിരീക്ഷണത്തില്‍* കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.1.21) പുതുതായി നിരീക്ഷണത്തിലായത് 593 പേരാണ്. 448 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7205 പേര്‍. ഇന്ന് പുതുതായി 76 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1387 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 248424 സാമ്പിളുകളില്‍ 248152 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 225884 നെഗറ്റീവും 22268 പോസിറ്റീവുമാണ്.