ദില്ലി : രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ട കണക്കുകളില്‍ നിന്നും വ്യക്തമാവുന്നു. പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 70,859 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. രണ്ടാമതുള്ള മഹാരാഷ്ട്രയില്‍ 44,789 പേരാണ് ചികിത്സയില്‍. അതേസമയം രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 9,102 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി ആറ് ലക്ഷത്തി എഴുപത്തിയാറായിരത്തി എണ്ണൂറ്റി മുപ്പത്തിയെട്ട് ആയി. 117 പേര് കൂടി ഇന്നലെ മരിച്ചതോടെ ആകെ മരണസംഖ്യ 1,53,587 ആയി ഉയര്‍ന്നു. രാജ്യത്ത് 20,23,899 പേര്‍ക്ക് കൊവിഡ് കുത്തിവെപ്പ് നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി