• Lisha Mary

  • April 15 , 2020

കൊച്ചി :

ലോക്ക്ഡൗണ്‍ ലംഘിച്ച് കുര്‍ബാന നടത്തിയ വൈദികന്‍ അറസ്റ്റില്‍. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലെ ഫാ. അഗസ്റ്റിനാണ് അറസ്റ്റിലായത്. കുര്‍ബാനയില്‍ പങ്കെടുത്ത ആറ് വിശ്വാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ വിഷുദിനമായ ഇന്നലെ മാത്രം 2182 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 2012 പേരെ അറസ്റ്റ് ചെയ്തു.1532 വാഹനങ്ങളും പിടിച്ചെടുത്തു.