• Lisha Mary

  • April 22 , 2020

ഭോപ്പാല്‍ : കോവിഡ് വ്യാപനം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ, നിയന്ത്രണങ്ങള്‍ ലംഘിച്ച നിരവധി വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുളള നിയന്ത്രണങ്ങളാണ് സംസ്ഥാനങ്ങള്‍ കര്‍ശനമായി പാലിക്കുന്നത്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് പോലീസ് സ്വകരിക്കുന്നത്. നിരവധി അറസ്റ്റ് ഇതിനോടകം തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ ഇന്‍ഡോര്‍ പോലീസ് സ്വീകരിച്ച നടപടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നിയന്ത്രണം ലംഘിച്ച ഒരുപറ്റം ആളുകളെ റോഡില്‍ വരിയായി നിര്‍ത്തിയാണ് ശിക്ഷ നല്‍കിയത്. ഏത്തമിടീച്ചും വിവിധ വ്യായാമ മുറകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുമാണ് പോലീസ് ശിക്ഷ നടപ്പാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.