• Lisha Mary

  • March 8 , 2020

കാസർഗോഡ് :

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സി.പി.സി.ആര്‍.ഐയും   സംയുക്തമായി സംഘടിപ്പിച്ച  റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്   എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു.  മലബാര്‍ ഇന്നൊവേഷന്‍ സോണ്‍ ഡയറക്ടര്‍  പി കെ ഗോപാലകൃഷ്ണന്‍, സി.പി.സി.ആര്‍.ഐ സോഷ്യല്‍ സയന്‍സ് ഹെഡ് ഡോ കെ മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ ഡോ സജി ഗോപിനാഥ്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ അനിത കരുണ്‍, സേവ് മോം  ഡിജിറ്റല്‍ സിസ്റ്റം വികസിപ്പിച്ചെടുത്ത സെന്തില്‍കുമാര്‍, തെങ്ങോലയില്‍ നിന്ന്  സ്‌ട്രോ നിര്‍മിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഡോ. സജി വര്‍ഗീസ്, മാലിന്യത്തില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം പടുത്തുയര്‍ത്തിയ ഗ്രീന്‍ വേര്‍മസ് സഹസ്ഥാപകന്‍ ജംഷീര്‍, ജൈവ പച്ചക്കറികളുടെ ഓണ്‍ലൈന്‍ വിപണനത്തിലൂടെ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ് ഫാര്‍മേഴ്സ് ഫ്രഷ് സോണിന്റെ സ്ഥാപകന്‍ പ്രദീപ് പുനര്‍ക എന്നിവര്‍ സംസാരിച്ചു.
കോണ്‍ക്ലേവിന്റെ ഭാഗമായി നടന്ന അഗ്രിടെക് ഹാക്കത്തോണില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 75 ടീമുകളില്‍ നിന്ന് മികച്ച ടീമായി ബഹുവിള കൃഷികള്‍ക്കനുയോജ്യമായ കണിക ജലസേചന നിയന്ത്രണത്തിനുള്ള  മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്ത സഹ്യാദിരി കോളേജിനെ തിരഞ്ഞെടുത്തു