• admin

  • July 17 , 2020

ന്യൂഡൽഹി : കഴിഞ്ഞ ആറ് വര്‍ഷത്തെ മോദി സര്‍ക്കാറിന്റെ ഭരണ പരാജയത്തെ തുറന്ന് കാട്ടുന്ന വീഡിയോ പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഇന്ത്യക്കെതിരേ അക്രമണാത്മക നിലപാട് സ്വീകരിക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ രാഹുല്‍ പുറത്ത് വിട്ട വീഡിയോയില്‍ ചൂണ്ടികാണിക്കുന്നു. ഇന്ത്യയുടെ വിദേശനയങ്ങള്‍ മുതല്‍ സാമ്പത്തിക വ്യവസ്ഥ, അയല്‍ബന്ധങ്ങള്‍ എന്നിവ കഴിഞ്ഞ ആറ് വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ നശിപ്പിച്ചുവെന്നും ചൈനയുടെ നടപടിയെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 2014 മുതല്‍ മോദിയുടെ തീരുമാനങ്ങളും വീഴ്ചകളും വിവോചനാധികാരങ്ങളും ഇന്ത്യയെ ദുര്‍ബലപ്പെടുത്തി. ഭൂരാഷട്രീയത്തില്‍ മൗനം ഭൂഷണമല്ലെന്നും രാഹുല്‍ പറഞ്ഞു. എന്തിനാണ് ചൈന ഇന്ത്യയോട് ഇത്ര ആക്രമണാത്മകമായി പെരുമാറുന്നതെന്ന് വീഡിയോയില്‍ രാഹുല്‍ ചോദിച്ചു. ഇന്ത്യയെപോലുള്ള ഒരു രാജ്യത്തിനെതിരേ ഇത്തരം നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകമെന്താണ് എന്ന് ചോദിച്ച അദ്ദഹം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ത്യ പല മേഖലകളിലും തകര്‍ച്ചയിലാണെന്നും ആരോപിച്ചു.