• admin

  • June 15 , 2020

: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരായി. ക്ലിഫ് ഹൗസിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തെത്. വിവാഹ രജിസ്‌ട്രേഷൻ നേരത്തെ കഴിഞ്ഞിരുന്നു. ഐടി സംരഭകയാണ് വീണ. നിലവിൽ ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്‌സലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റ് എന്ന കമ്പനിയുടെ ഡയറക്ടറാണ്. കോഴിക്കോട് സ്വദേശി റിട്ട. എസ് പി അബ്ദുൽ ഖാദറിന്റെ മകനായ റിയാസ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയാണ്.