• admin

  • February 4 , 2020

ഈരാറ്റുപേട്ട : മികവുറ്റ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളിലൂടെ മലയിഞ്ചിപ്പാറ സെന്‍റ് ജോസഫ്സ് യു.പി. സ്കൂള്‍ ഈരാറ്റുപേട്ട ബ്ലോക്കിലെ ആദ്യ ഹരിതവിദ്യാലയമായി. ഹരിത വിദ്യാലയ പുരസ്കാരം ഹരിത കേരളം മിഷന്‍ എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ സ്കൂളിന് സമ്മാനിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പുരസ്ക്കാരദാനചടങ്ങില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല മോഹനന്‍ അധ്യക്ഷത വഹിച്ചു.