• admin

  • July 2 , 2020

പട്‌ന : ബീഹാറിന്റെ വിവിധ പ്രദേശങ്ങളിലായി 22 പേര്‍ ഇടിമിന്നലേറ്റ് മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. പട്‌ന, കിഴക്കന്‍  ചമ്പാരന്‍, സമസ്തിപൂര്‍, ഷിയോഹര്‍, കത്തിഹാര്‍, മേധിപുര, പുര്‍നിയ തുടങ്ങിയ ജില്ലകളില്‍ നിന്നുളളവരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി നിതീഷ് കുമാര്‍ 4 ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ബീഹാറില്‍ കൊടുങ്കാറ്റിലും ഇടിമിന്നലിലും 92 പേര്‍ മരിച്ചിരുന്നു.