• admin

  • February 15 , 2020

കൊച്ചി : പാര്‍ട്ടിയിലെയും മുന്നണിയിലെയും എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോവുന്നതാവും തന്റെ പ്രവര്‍ത്തനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കും. ബിജെപിയെ ശക്തമായി മുന്നോട്ടുകൊണ്ടുപോവാന്‍ ലഭിച്ച അവസരമായാണ് ഇതിനെ കാണുന്നത്. കേരളത്തിലെ ബിജെപിയിലെ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോവുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമാക്കും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായും കൂടിയാലോചന നടത്തിയായിരിക്കും പ്രവര്‍ത്തനങ്ങളെന്ന് സുരേന്ദ്രന്‍ പറഞ്ഞു.