• Lisha Mary

  • March 23 , 2020

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപകമാകുന്നത് തടയുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. പലരും ലോക്ക്ഡൗണ്‍ ഗൗരവമായി എടുക്കുന്നില്ലെന്നും ദയവായി സ്വയം സംരക്ഷിക്കണമെന്നും പ്രധാമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'പല ആളുകളും ഇപ്പോഴും ലോക്ക്ഡൗണ്‍ ഗൗരവമായി എടുക്കുന്നില്ല. ദയവായി നിങ്ങള്‍ സ്വയം സംരക്ഷിക്കുക. നിങ്ങളുടെ കുടുംബത്തെ രക്ഷിക്കുക. നിര്‍ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.' മോദി ട്വീറ്റ് ചെയ്തു. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. രോഗബാധ കണ്ടെത്തിയ രാജ്യത്തെ എണ്‍പതോളം ജില്ലകളാണ് ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്നത്.