• admin

  • October 23 , 2022

കോഴിക്കോട് : പത്ര ഏജൻ്റുമാർക്കും, വിതരണക്കാർക്കും  സംസ്ഥാന സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിക്കുക, 2021-22 ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഇലക്ട്രിക് സ്കൂട്ടറിനുള്ള പലിശ രഹിത വായ്പ നടപടികൾ ത്വരിതപ്പെടുത്തുക, മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പത്ര ഏജൻ്റുമാർ 25 ന് സെക്രട്ടറിയേറ്റ് ധർണ്ണ നടത്തും. ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  രാവിലെ പത്തിന് നടക്കുന്ന ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് പി.കെ സത്താർ ഉദ്ഘാടനം ചെയ്യും.