• admin

  • January 7 , 2020

: കോഴിക്കോട്: ദേശീയ പണിമുടക്കില്‍ വ്യാപാരികള്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍. കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. വ്യാപാരികളുമായി ബന്ധമില്ലാത്തതാണ് പണിമുടക്ക്. തുറക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി.നസറുദ്ദീന്‍ പറഞ്ഞു. ഹര്‍ത്താലുകളില്‍ കടകള്‍ അടച്ചിടില്ലെന്ന് 2018ലാണ് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനമെടുത്തതാണ്. തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രിയാണ് ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്. ദേശീയ ട്രേഡ് യൂണിയനുകളും, കേന്ദ്ര-സംസ്ഥാന ജീവനക്കാരും, ബാങ്ക്, ഇന്‍ഷുറന്‍സ്, ബിഎസ്എന്‍എല്‍ ജീവനക്കാരുടെ സംഘടനകളും ചേര്‍ന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്.