• admin

  • October 19 , 2021

കോട്ടയം : ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവനയായി വിവിധ സാധനങ്ങളടക്കമുള്ള സഹായങ്ങൾ നൽകാം. ബ്രഷ്, പേസ്റ്റ്, വാഷിംഗ് സോപ്പ്, ടോയ്‌ലറ്റ് സോപ്പ്, സാനിറ്ററി നാപ്കിൻ, മാസ്‌ക്, സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ, അടിവസ്ത്രങ്ങൾ, ബെഡ് ഷീറ്റ്, തോർത്ത് തുടങ്ങിയവയാണ് സംഭരിക്കുന്നത്. ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല. ജില്ലാതലത്തിൽ സ്വീകരണ-ശേഖരണ-വിതരണ കേന്ദ്രം തുറക്കും. ജില്ലാ കേന്ദ്രത്തിലാണ് സംഭാവനയായി സാധനങ്ങൾ സ്വീകരിക്കുക. ഇവിടെനിന്ന് ആവശ്യാനുസരണം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യും. ഇതിനായി പുഞ്ച സ്‌പെഷൽ ഓഫീസർ ഫ്രാൻസിസ് ബി. സാവിയോയെ ചുമതലപ്പെടുത്തി. രാവിലെ 9.30 മുതൽ 5.30 വരെ സംഭരണ കേന്ദ്രത്തിലെത്തിക്കാം. വിശദവിവരത്തിന് ഫോൺ: 9446562236, 0481 2566300, 0481 2565400.