• admin

  • December 14 , 2020

കോഴിക്കോട് : സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിലും ആവേശത്തോടെ വോട്ടര്‍മാര്‍. ആദ്യത്തെ മൂന്ന് മണിക്കൂര്‍ പിന്നിടുമ്ബോള്‍ പോളിംഗ് ശതമാനം ഇരുപത് പിന്നിട്ടു. വോട്ടെടുപ്പ് നടക്കുന്ന കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി നാല് ജില്ലകളിലും രാവിലെ മുതല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആദ്യ രണ്ട് ഘട്ടത്തിലും ഉണ്ടായതുപോലെ മികച്ച പോളിംഗാണ് മൂന്നാംഘട്ടത്തിലും മുന്നണികള്‍ പ്രതീക്ഷിക്കുന്നത്. പോളിംഗ് ശതമാനത്തില്‍ മലപ്പുറവും കണ്ണൂരുമാണ് മുന്നില്‍. കണ്ണൂരിലെ ആയിരത്തിലധികം പ്രശ്‌നബാധിത ബൂത്തുകളിലും അതീവ സുരക്ഷയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ വെബ് കാസ്റ്റിംഗും വീഡിയോ ചിത്രീകരണവും ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുളള മലപ്പുറത്ത് 304 പ്രശ്‌ന സാദ്ധ്യത ബുത്തൂകളും 87 മാവോയിസ്റ്റ് ഭീഷണി ബൂത്തുകളുമുണ്ട്. വോട്ടിംഗ് യന്ത്രം തകരാറായതിനെ തുടര്‍ന്ന് മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളില്‍ പോളിംഗ് ഇതുവരെ തുടങ്ങിയില്ല. ചെറുകാവ് പഞ്ചായത്ത് കുഴിയേടം വാര്‍ഡില്‍ ഹസ്‌നിയ മദ്രസയില്‍ വോട്ടിംഗ് യന്ത്രം തകരാര്‍ ആയതിനെത്തുടര്‍ന്ന് പോളിം​ഗ് തുടങ്ങാന്‍ വൈകി. കരുവാരകുണ്ട് കിഴക്കേത്തല വാര്‍ഡില്‍ രണ്ടാം ബൂത്തിലും വോട്ടിംഗ് മെഷീന്‍ തകരാറിലായി.