• admin

  • April 7 , 2021

കോഴിക്കോട് : ടാറ്റ ക്രൂസിബിള്‍ ക്യാംപസ് ക്വിസ് ക്ലസ്റ്റര്‍ 4 ഫൈനലില്‍ ഐഐഎംകെയിലെ രിഥംധവാന്‍ ജേതാവായി. കേരള മേഖലയിലെ ക്യാംപസുകളാണ് ക്ലസ്റ്റര്‍ 4ല്‍ വരുന്നത്. 35,000 രൂപയാണ് സമ്മാനത്തുക. ജേതാവിന് മേഖലാതല ഫൈനലിനുശേഷം ദേശീയ ഫൈനലില്‍ പങ്കെടുക്കാം. കുസാറ്റിലെ സൗരവ് സിന്‍ഹ മഹാപത്ര രണ്ടാം സ്ഥാനംനേടി 18,000 രൂപ സ്വന്തമാക്കി. ടാറ്റ കസള്‍ട്ടന്‍സി സര്‍വിസസ് വൈസ് പ്രസിഡന്റും ഡെലിവറി സെന്റര്‍ മേധാവിയുമായ ദിനേശ് പി. തമ്പി സമ്മാനങ്ങള്‍ നല്‍കി. കോവിഡ് കാരണം ഇത്തവണ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു മത്സരങ്ങള്‍.