• admin

  • January 30 , 2020

ന്യൂഡല്‍ഹി : പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവയ്പ്. വെടിവയ്പില്‍ ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന് നേരെ വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന്റെ വീഡിയോ എഎന്‍ഐ പുറത്തു വിട്ടിട്ടുണ്ട്. 'ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം'(യെ ലോ ആസാദി) എന്ന് വെടിയുതിര്‍ത്തയാള്‍ വിളിച്ചു പറയുന്നത് വീഡിയോ ദൃശ്യത്തിലുണ്ട്. ജയ് ശ്രീറാമെന്നും ഇയാള്‍ വിളിച്ചു പറയുന്നുണ്ട്. കൂടാതെ ഇന്ത്യയില്‍ കഴിയണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്ന് ഇയാള്‍ മുന്നിലുള്ളവരോട് ആവശ്യപ്പെട്ടെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. ഷദാബ് എന്ന് വിദ്യാര്‍ത്ഥിയ്ക്കാണ് പരിക്കറ്റേത്. കയ്യില്‍ വെടിയേറ്റ ഇയാളെ ജാമിയ നഗറിലെ ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.