• admin

  • February 19 , 2020

ആലപ്പുഴ : ചൈനയില്‍ നിന്നും വന്ന് ഡല്‍ഹിയില്‍ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ ജില്ലയില്‍ എത്തി. ഇവര്‍ 14 ദിവസംകൂടി വീടുകളില്‍ നിരീക്ഷണത്തിലായിരിക്കുന്നതാണ്. ഒരാളെ ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കുകയും പരിശോധനയ്ക്കായി സ്രവ സാമ്പിള്‍ അയയ്ക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ 141 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലുണ്ട്. കാലയളവ് പൂര്‍ത്തിയാക്കി നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കിയവര്‍ രോഗവാഹകരല്ല. അവരോട് യാതൊരുവിധത്തിലുളള അകല്‍ച്ചയും പാലിക്കേണ്ടതില്ല. സമൂഹത്തിലേക്ക് രോഗം പകരാതിരിക്കുന്നതിനുളള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇവര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുത്. ജില്ലയിലെ വെറ്റിനറി ഡോക്ടര്‍മാര്‍ക്കുവേണ്ടി ക്ലാസ് നടത്തി. വിവിധ സ്ഥലങ്ങളിലായി തൊഴിലുറപ്പ് തൊഴിലാളികള്‍, പൊതുജനങ്ങള്‍, തുറവൂര്‍ കേയഫുഡ് പ്രൊഡക്ട്‌സ് എന്നിവിടങ്ങളിലായി ഒമ്പത് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. വീടുകളിലുളളവരുടെ നിരീക്ഷണവും തുടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും തുടരുന്നു. പ്രവര്‍ത്തനങ്ങളുടെ അവലോകനം ജില്ലാ കളക്ടര്‍ നടത്തി.