• admin

  • September 18 , 2021

തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെഎം റോയിയുടെ വിയോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. പത്രപ്രവർത്തകൻ, പംക്തി എഴുത്തുകാരൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ മേഖലയിലെല്ലാം തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചയാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകൾ ആദരവോടെയാണ് കേരളം ശ്രവിച്ചിച്ചിരുന്നത്. പുതിയ മാദ്ധ്യമപ്രവർത്തകർക്ക് മാതൃകയാക്കാൻ കഴിയുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ വിയോ​ഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.