• Lisha Mary

  • March 23 , 2020

കല്‍പ്പറ്റ : കൊറോണ വ്യാപനം തടയുന്നതിന് ആവശ്യമെങ്കില്‍ ജില്ലയിലെ പ്രധാന ടൗണുകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. കളിക്കളങ്ങളിലും ചെക്‌പോസ്റ്റുകളിലും ഇന്നുമുതല്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കൊറോണ പ്രതിരോധത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടാകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. ജില്ലയിലെ എം.എല്‍.എ.മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.