• Lisha Mary

  • April 3 , 2020

തൃശൂര്‍ : കയ്പമംഗലം മണ്ഡലത്തില്‍ അടുക്കളത്തോട്ടത്തിന് തുടക്കം കുറിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിര്‍ത്തികള്‍ കടന്ന് പച്ചക്കറികള്‍ എത്താത്ത സഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടുക്കള തോട്ടം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശമാണ് എടവിലങ്ങ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ തളിര്‍ ഗ്രൂപ്പ് അംഗങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. മണ്ഡലത്തില്‍ കാര്‍ഷിക മേഖലയെ മെച്ചപെടുത്താനും വിഷ രഹിത പച്ചക്കറികള്‍ ഓരോ വീട്ടിലേക്കും വ്യാപിപ്പിക്കാനും വേണ്ടി എം എല്‍ എ ഇ ടി ടൈസണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പദ്ധതിയാണ് തളിര്‍. പ്രതിഫലം വാങ്ങാതെ വിളകള്‍ മറ്റുള്ളവര്‍ക്ക് കൈമാറിയും പ്രളയക്കാലത്ത് ദുരിതാശ്വാസ ക്യാമ്പിലേക്ക് പച്ചക്കറികള്‍ വിതരണം ചെയ്തും ഈ ഗ്രൂപ്പ് ശ്രദ്ധ നേടിയിരുന്നു. പാപ്പിനിവട്ടം സര്‍വ്വീസ് സഹകരണ ബാങ്കാണ് ആവശ്യമായ നടീല്‍ വസ്തുക്കല്‍ സൗജന്യമായി നല്‍കിയത്. വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി അകലം പാലിച്ച് വാര്‍ഡ് മെമ്പര്‍ സുമാ വത്സന്റ വീട്ടില്‍ നടന്ന ചടങ്ങില്‍ എം എല്‍ എ ഇ ടി ടൈസണ്‍ മാസ്റ്റര്‍ തൈകള്‍ വിതരണം ചെയ്തു.