• Lisha Mary

  • April 21 , 2020

തിരുവനന്തപുരം : എസ്.എസ്.എല്‍.സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10ന് ശേഷം നടത്താന്‍ ആലോചന. ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പത്ത് ദിവസത്തിനുള്ളില്‍ പരീക്ഷ നടത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. എസ്.എസ്.എല്‍ സി പരീക്ഷ രാവിലെയും പ്ലസ്ടു പരീക്ഷ ഉച്ചകഴിഞ്ഞും നടത്താനാണ് ആലോചിക്കുന്നത്. പ്ലസ് വണ്‍ പരീക്ഷകള്‍ ഇതിന് ശേഷം നടത്താനുമാണ് ആലോചന. ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാ സെന്ററുകള്‍ ഉണ്ട്. ഇവിടങ്ങളിലെ ലോക്ക്ഡൗണ്‍ കാലാവധിയെ അടിസ്ഥാനമാക്കിയാകും പരീക്ഷാ കാര്യത്തില്‍ തീരുമാനമെടുക്കുക. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും