• admin

  • February 23 , 2020

നാട്ടിക :

എംപിയുടെ വീട്ടുവളപ്പിലുള്ള കൃഷിത്തോട്ടത്തിൽ മന്ത്രി വിത്തിട്ടു. ടി എൻ പ്രതാപൻ എംപിയുടെ വീടിനോട്‌ ചേർന്നുള്ള കൃഷിയിടത്തിലാണ്‌ മന്ത്രി വി എസ്‌ സുനിൽകുമാർ വിത്ത്‌ വിതച്ചത്‌. കൃഷി വകുപ്പ്‌ നടപ്പാക്കുന്ന ജീവനി "നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ പദ്ധതിയുടെ ഭാഗമായിരുന്നു ചടങ്ങ്‌.  

നിയമസഭാ അംഗങ്ങളുടേയും പാർലമെന്റ് അംഗങ്ങളുടേയും താമസസ്ഥലത്ത് കൃഷി നടപ്പാക്കുന്നതിന്റെ ഉദ്‌ഘാടനമാണ്‌ മന്ത്രി നിർവഹിച്ചത്‌. മിനി ഡ്രിപ്പ് ജലസേചനത്തോട് കൂടിയ ഗ്രോബാഗ് സൂക്ഷ്മ ജലസേചനത്തോട് കൂടിയുള്ള പച്ചക്കറി കൃഷി കമ്പോസ്റ്റ് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നതാണ്‌ പദ്ധതി. പച്ചക്കറി വിത്ത് വിതരണം ടി എൻ പ്രതാപൻ എംപി നിർവഹിച്ചു.