• admin

  • February 23 , 2020

പാലക്കാട് :

സർവീസിലിരിക്കെ മരണമടയുന്ന വനംവകുപ്പ്‌ ജീവനക്കാരുടെ ആശ്രിതർക്ക് ഉടനെ ജോലി നൽകുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. വാളയാറിലെ സ്‌റ്റേറ്റ്‌ ഫോറസ്ട്രി ട്രെയിനി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന്‌ പരിശീലനം പൂർത്തിയാക്കിയ വൈൽഡ് ലൈഫ് അസിസ്റ്റന്റ് ട്രെയിനി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ട്രെയിനി എന്നിവരുടെ പാസിങ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 184പേരാണ് പരിശീലനം പൂർത്തിയാക്കിയത്. 

പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുതീയിൽ പെട്ട് മരിച്ച ഫോറസ്റ്റ് ഫയർ വാച്ചർ ദിവാകരന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രി കൈമാറി.