• Lisha Mary

  • April 3 , 2020

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് 56 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിക്കുകയും പുതുതായി 336 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 2,301 ആയി. ഇതില്‍ 157 പേര്‍ ചികിത്സയ്ക്കു ശേഷം രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 രോഗികള്‍ ഉള്ളത് മഹാരാഷ്ട്രയില്‍ ആണ്. 335 പേര്‍ക്കാണ് ഇവിടെ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ 309 പേര്‍ക്കും കേരളത്തില്‍ 286 പേര്‍ക്കും ഡല്‍ഹിയില്‍ 219 പേര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്- 16 പേര്‍. ഗുജറാത്ത്- ഏഴ്, മധ്യപ്രദേശ്- ആറ്, പഞ്ചാബ്- നാല്, കര്‍ണാടക- മൂന്ന്, തെലങ്കാന- മൂന്ന്, പശ്ചിമബംഗാള്‍- മൂന്ന്, ഡല്‍ഹി- നാല്, ജമ്മു കശ്മീര്‍- രണ്ട്, ഉത്തര്‍പ്രദേശ്- രണ്ട്, കേരളം- രണ്ട്, ആന്ധ്രാപ്രദേശ്, തമിഴ്നാട്, ബിഹാര്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ ഒന്നു വീതുവുമാണ് കോവിഡ് 19 മരണത്തിന്റെ കണക്കുകള്‍.