• admin

  • September 16 , 2020

കോന്നി : കോന്നി നെടുമ്ബാറയിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒ.പി. ചികിത്സ തുടങ്ങിയ ആദ്യ ദിവസമായ ചൊവ്വാഴ്ച 88 പേര്‍ പരിശോധനയ്ക്ക് എത്തി. ജനറല്‍ ഒ.പി.യും അസ്ഥിരോഗ വിഭാഗവുമാണ് ചൊവ്വാഴ്ച ഉണ്ടായിരുന്നത്. കോവിഡ് പരിശോധനയ്ക്കുശേഷമാണ് രോഗികളെ കയറ്റിവിട്ടത്. ജനറല്‍ ഒ.പി.യില്‍ ഡോ. ഷേര്‍ളി തോമസ്, സോണി തോമസ് എന്നിവരാണ് പരിശോധിച്ചത്. അസ്ഥിരോഗ വിഭാഗത്തിലെ പരിശോധനയ്ക്ക് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സി.എസ്.വിക്രമന്‍ നേതൃത്വം നല്‍കി. കൊട്ടാരക്കര, അടൂര്‍, വള്ളിക്കോട് കോട്ടയം-മെഡിക്കല്‍ കോളേജ്, പുനലൂര്‍- കോന്നി മെഡിക്കല്‍ കോളേജ് എന്നീ സര്‍വീസുകളും ആങ്ങമൂഴി, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി സര്‍വീസുകളും മെഡിക്കല്‍ കോളേജിലേക്ക് ആരംഭിച്ചു. പോലീസ് സഹായകേന്ദ്രം ബുധനാഴ്ച തുടങ്ങും. ആദ്യ ദിവസത്തെ ഒ.പി. ക്രമീകരണങ്ങള്‍ വിലയിരുത്താനായി കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ. എത്തിയിരുന്നു.