• admin

  • March 3 , 2020

കാസർകോട്‌ :

ജില്ലാ ഹരിതകേരളം മിഷനിൽ  ഇന്റേൺഷിപ്പ് പ്രോഗ്രാമിനായി  വാക്- ഇൻ-ഇൻറർവ്യു നടത്തുന്നു. അഞ്ചിന് രാവിലെ പത്തിന്‌ കാസർകോട്‌ ഹരിതകേരളം മിഷൻ ജില്ലാ ഓഫീസിലാണ് (കലക്ടറേറ്റ് ക്യാമ്പസിലെ ജില്ലാ ആസൂത്രണ സമിതി ഓഫീസിന്റെ ഒന്നാംനിലയിൽ)  ഇന്റർവ്യു. എൻവയോൺമെന്റൽ സയൻസ്, ജിയോളജി, സോഷ്യോളജി, സോഷ്യൽ വർക്ക്, കെമിസ്ട്രി, ബോട്ടണി തുടങ്ങിയ മേഖലകളിൽ ബിരുദാനന്തര ബിരുദധാരികൾക്കും സിവിൽ എൻജിനിയറിങ്‌, കൃഷി എന്നീ മേഖലകളിൽ ബിരുദധാരികൾക്കും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിജി ഡിപ്ലോമ കഴിഞ്ഞവർക്കും പങ്കെടുക്കാം. ആറുമാസമാണ് കാലാവധി.  അംഗീകൃത സ്റ്റൈപെൻഡ്‌ ലഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സര്‍ട്ടിഫിക്കറ്റും നൽകും.