ന്യൂഡല്‍ഹി :
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരുക്കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ ക്ഷണം നിരസിച്ചു. അതേസമയം രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയുടെ അധ്യക്ഷനെ ക്ഷണിക്കുന്ന പതിവില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
ആരോഗ്യകാരണങ്ങളാല്‍ ആണ് അത്താഴവിരുന്നില്‍ പങ്കെടുക്കാത്തത് എന്ന് രാഷ്ട്രപതിയുടെ ഓഫീസിനെ മന്‍മോഹന്‍ സിങ് അറിയിച്ചു. ഔദ്യോഗികമായി നല്‍കുന്ന വിശദീകരണം ഇതാണ് എങ്കിലും സോണിയയെ അത്താഴവിരുന്നില്‍ ക്ഷണിക്കാതിരുന്നതാണ് പങ്കെടുക്കാത്തതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.സോണിയയെ ക്ഷണിക്കാത്ത അത്താഴ വിരുന്നില്‍ ഗുലാം നബി പങ്കെടുക്കുന്നത് ഉചിതമാവില്ലെന്നാണ് അദ്ദേഹം പങ്കെടുക്കാത്തതിന് കാരണമായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും സോണിയയെ ക്ഷണിക്കാത്തകാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതിയുടെ ക്ഷണം നിരസിച്ചിരുന്നു.
മന്‍മോഹന്‍ സിങ്ങും ഗുലാം നബി ആസാദും അത്താഴവിരുന്നില്‍ പങ്കെടുക്കാത്തതില്‍ ഔദ്യോഗിക വൃത്തങ്ങള്‍ അമ്പരപ്പ് പ്രകടിപ്പിച്ചു. യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷം കേന്ദ്രം ഭരിക്കുന്ന സമയത്ത് രണ്ട് അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഈസമയത്ത് ഒന്നും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായിരുന്ന ബിജെപിയുടെ അധ്യക്ഷനെ രാഷ്ട്രപതിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിരുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍ അടക്കമുള്ളവരെയാണ് രാഷ്ട്രപതിയുടെ അത്താഴ വിരുന്നിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍, പ്രതിപക്ഷത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നകാര്യം ട്രംപിന്റെ സന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ട്രംപിന്റെ രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടികളിലേക്കൊന്നും കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിട്ടില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി