മാനന്തവാടി : മാനന്തവാടി സെൻ്റ് ജോസഫ്സ് മിഷൻ ഹോസ്പിറ്റലിൽ മൊബൈൽ ആർ.ടി.പി.സി.ആർ. ലാബ് മാനന്തവാടി എംഎൽഎ ശ്രി. ഓ.ആർ. കേളു ഉദ്ഘാടനം ചെയ്തു. സാമ്പിൾ കളക്ഷനു ശേഷം ആറു മണിക്കൂറുകൾക്കുള്ളിൽ ഇനി ഫലം അറിയുവാനാകും. വ്യക്തതയാർന്ന രോഗനിർണയത്തിനും, തുടർ ചികിത്സക്കും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ള യാത്രകൾ ക്രമീകരിക്കുന്നതിനും, ഈ ലാബിൻ്റ പ്രവർത്തനം വയനാട്ടിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. സാധാരണയായി മാനന്തവാടിയിലേയും പരിസരപ്രദേശങ്ങളിലേയും ജനങ്ങൾക്ക് ആർ.ടി.പി.സി.ആർ. ടെസ്റ്റിൻ്റെ ഫലം അറിയുവാൻ സാമ്പിൾ കളക്ഷനുശേഷം 12 മുതൽ 24 മണിക്കൂർ വരെ സമയം എടുക്കുന്നിടത്താണ് സെൻ്റ് ജോസഫ്സ് ഹോസ്പിറ്റലിലെ ഈ ലാബിൽ സാമ്പിൾ കളക്ഷനുശേഷം ആറു മണിക്കൂറിനുള്ളിൽ ഫലം അറിയുവാൻ കഴിയുന്നത്. വയനാട്ടിലെ ആർ.ടി.പി.സി.ആർ. സാമ്പിൾ കളക്ഷൻ കേന്ദ്രങ്ങളിൽ ശേഖരിക്കുന്ന സാമ്പിളുകൾ സാധാരണയായി കോഴിക്കോട്ടെ ലാബുകളിൽ എത്തിച്ചാണ് ഫലം നിർണയിക്കുന്നത്. അതുകൊണ്ടുതന്നെ ടെസ്റ്റിൻ്റെ ഫലം അറിയുവാൻ താമസം നേരിടുന്നത് വയനാട്ടിലെ ജനങ്ങളുടെ രോഗനിർണയത്തിനും തുടർ ചികിത്സയ്ക്കും സംസ്ഥാന അതിർത്തി കടന്നുള്ളതും ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതുമായ യാത്രകളെയും സാരമായി ബാധിച്ചിരുന്നു. ഈ ബുദ്ധിമുട്ടുകൾക്ക് അവസാനമാവുകയാണ് മാനന്തവാടി സെൻറ് ജോസഫ് ഹോസ്പിറ്റലിലെ ആർ.ടി.പി.സി.ആർ. ലാബ് യാഥാർഥ്യമാകുന്നതോടെ. സാൻഡോർ മൊബൈൽ ആർ.ടി.പി.സി.ആർ. ലാബുമായി സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഹോസ്പിറ്റൽ ഡയറക്ടർ ഫാ. മനോജ് കവലക്കാടൻ അധ്യക്ഷം വഹിച്ച് സംസാരിച്ചു. ഫാ. വിപിൻ കളപ്പുരയ്ക്കൽ നന്ദി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി